അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
Friday, October 18, 2024 2:01 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ശ്രീ​ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ല്‍ശാ​ന്തി​യാ​യി അ​രു​ണ്‍കു​മാ​ര്‍ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​യാ​യി വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും അ​ടു​ത്ത ഒ​രു​ വ​ര്‍ഷ​ത്തേ​ക്കു​ള്ള മേ​ല്‍ശാ​ന്തി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന വൃ​ശ്ചി​കം ഒ​ന്നി​ന് പു​തി​യ മേ​ല്‍ശാ​ന്തി​മാ​ര്‍ ചു​മ​ത​ല​യേ​ല്‍ക്കും. പി​ന്നീ​ടു​ള്ള ഒ​രു​ വ​ര്‍ഷം ഇ​രു​വ​രും ശ​ബ​രി​മ​ല​യി​ല്‍ താ​മ​സി​ച്ചു പൂ​ജാ​ക​ര്‍മ​ങ്ങ​ള്‍ ന​ട​ത്ത​ണം. തു​ലാം 30നു ​രാ​ത്രി​യാ​ണ് ഇ​വ​രു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ബ​രി​മ​ല മേ​ല്‍ശാ​ന്തി അ​രു​ണ്‍കു​മാ​ര്‍ ന​മ്പൂ​തി​രി കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര നാ​രാ​യ​ണീ​യം തോ​ട്ട​ത്തി​ല്‍ മ​ഠം കു​ടും​ബാം​ഗ​മാ​ണ്. മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ തി​രു​മം​ഗ​ലം ഇ​ല്ല​ത്തെ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യാ​ണ്.


ത​ന്ത്രി​മാ​രാ​യ ക​ണ​ഠ​ര് രാ​ജീ​വ​ര്, ബ്ര​ഹ്്ദ​ത്ത​ന്‍ രാ​ജീ​വ​ര്, മേ​ല്‍ശാ​ന്തി മ​ഹേ​ഷ് ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ ന​റു​ക്കെ​ടു​പ്പി​നു മു​മ്പാ​യു​ള്ള പൂ​ജ​ക​ള്‍ ന​ട​ത്തി. സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ ന​റു​ക്കെ​ടു​പ്പി​നു നേ​തൃ​ത്വം ന​ല്‍കി.

ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യ എ. ​അ​ജി​കു​മാ​ര്‍, ജി. ​സു​ന്ദ​രേ​ശ​ന്‍, ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക​നാ​യ ടി.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.