ഇന്ത്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ദേശീയസമ്മേളനം ആലപ്പുഴയിൽ
Friday, October 18, 2024 2:01 AM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ൽ 20 വ​രെ ആ​ല​പ്പു​ഴ ഉ​ദ​യ് ബാ​ക്ക്‌​വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ ന​ട​ക്കും.

ക്ലി​നി​ക്ക​ൽ, ഇ​ന്‍റർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​യി​ലെ സ​മീ​പ​കാ​ല നേ​ട്ട​ങ്ങ​ളും വൈ​ദ്യ​ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​ക​ളും വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​ണ് സ​മ്മേ​ള​നം ഹൃ​ദ്രോ​ഗ ചി​കി​ത്സ-​പ്ര​തി​രോ​ധം മു​ത​ൽ പു​ന​ര​ധി​വാ​സം വ​രെ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കും.

നാ​ളെ രാ​വി​ലെ 11ന് ​ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യോ​ള​ജി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ ​രാ​ജേ​ന്ദ്ര ഗോ​ഖ്‌​റൂ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ർ​ഗ​നൈ​സി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​പ്ര​സാ​ദ് കെ., ​ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഡോ.​വി​നോ​ദ് തോ​മ​സ്, ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യോ​ള​ജി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഡോ.​അ​ശോ​ക​ൻ പി.​കെ., സെ​ക്ര​ട്ട​റി ഡോ.​രാ​ജീ​വ് ഇ. എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​മെ​ന്ന് ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​സ് പ​റ​ഞ്ഞു.​


അ​ഞ്ഞൂ​റി​ല​ധി​കം പ്ര​മു​ഖ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളും ഗ​വേ​ഷ​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും മൂ​ന്നു ദി​വ​സ​ത്തെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.