ആദ്യമായി എമിറേറ്റ്സിൽ കേരള സിലബസിൽ പഠിക്കുന്ന എട്ട് സ്കൂളുകളിലെ വിദ്യാർഥികൾക്കു കൂടി കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ്.
ജനുവരി നാലു മുതൽ എട്ടുവരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി കലോത്സവം നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നാലിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 249 ഇനങ്ങളിലായി 15000ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.