ക്ഷേത്രപരിസരത്തെ ചിക്കന്‍ ബിരിയാണി: ന​​ട​​പ​​ടി​​ക്കു നി​​ര്‍ദേ​​ശി​​ച്ച് ഹൈ​​ക്കോ​​ട​​തി
ക്ഷേത്രപരിസരത്തെ ചിക്കന്‍ ബിരിയാണി: ന​​ട​​പ​​ടി​​ക്കു നി​​ര്‍ദേ​​ശി​​ച്ച് ഹൈ​​ക്കോ​​ട​​തി
Friday, October 18, 2024 2:01 AM IST
കൊ​​ച്ചി: തി​​രു​​വ​​ന​​ന്ത​​പു​​രം ശ്രീ​​പ​​ത്മ​​നാ​​ഭ​​സ്വാ​​മി ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്തു ചി​​ക്ക​​ന്‍ ബി​​രി​​യാ​​ണി വി​​ള​​മ്പി​​യ സം​​ഭ​​വ​​ത്തി​​ല്‍ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി.

ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റീ​​വ് ക​​മ്മി​​റ്റി ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​നി​​ല്‍ കെ. ​​ന​​രേ​​ന്ദ്ര​​ന്‍, പി.​​ജി. അ​​ജി​​ത്കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് നി​​ര്‍ദേ​​ശി​​ച്ചു.

ഇ​​തു​​പോ​​ലു​​ള്ള സം​​ഭ​​വ​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ക്കാ​​നാ​​കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ കോ​​ട​​തി ചീ​​ഫ് വി​​ജി​​ല​​ന്‍സ് ഓ​​ഫീ​​സ​​റു​​ടെ റി​​പ്പോ​​ര്‍ട്ടു​​കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​ണ് ന​​ട​​പ​​ടി​​ക്കു നി​​ര്‍ദേ​​ശി​​ച്ച​​ത്.


ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ മ​​ക​​ന് ജോ​​ലി കി​​ട്ടി​​യ​​തി​​ന്‍റെ പേ​​രി​​ല്‍ ക്ഷേ​​ത്രം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റു​​ടെ കാ​​ര്യാ​​ല​​യ​​ത്തി​​ലെ ഡൈ​​നിം​​ഗ് റൂ​​മി​​ല്‍ ബി​​രി​​യാ​​ണി സ​​ദ്യ ന​​ട​​ത്തി​​യ​​ത് ആ​​ചാ​​ര​​ലം​​ഘ​​മാ​​ണെ​​ന്ന​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി ഒ​​രു​​കൂ​​ട്ടം വി​​ശ്വാ​​സി​​ക​​ള്‍ ന​​ല്‍കി​​യ ഹ​​ര്‍ജി തീ​​ര്‍പ്പാ​​ക്കി​​യാ​​ണു ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

ക്ഷേ​​ത്ര​​ഭൂ​​മി​​യി​​ല്‍ കൈ​​യേ​​റ്റ​​മു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.