തിരികെ 06082 ഷാലിമാർ - കൊച്ചുവേളി 15, 22, 29 മേയ് ആറ്, 13, 20, 27 ജൂൺ മൂന്ന് എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.20ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55ന് കൊച്ചുവേളിയിൽ എത്തും.
രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും 20 സ്ലീപ്പർ ക്ലാസ് കോച്ചുകളും ഉണ്ടാകും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ.
06071 എറണാകുളം - ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് സ്പെഷൽ 19, 26, മേയ് മൂന്ന്, 10 , 17, 24, 31 എന്നീ ദിവസങ്ങളിൽ രാത്രി 7.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഏഴിന് ഹസ്രത്ത് നിസാമുദീനിൽ എത്തും.
06072 ഹസ്രത്ത് നിസാമുദീൻ - എറണാകുളം വണ്ടി 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന് തീയതികളിൽ രാവിലെ 5.10ന് ഹസ്രത്ത് നിസാമുദീനിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.10ന് എറണാകുളത്ത് എത്തും.