കോതമംഗലം: ചെറുവട്ടൂർ കണിയാംതാഴം പാലം നിർമാണം പൂർത്തീകരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം ചെലവഴിച്ച് നെല്ലിക്കുഴി പഞ്ചായത്ത് 19-ാം വാർഡിൽ നിർമിച്ച കണിയാംതാഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾപടിയിൽനിന്നും കാനാൽ റോഡ് വരെ വർഷങ്ങളായി വാഹന സഞ്ചാര യോഗ്യമല്ലാതിരുന്ന റോഡിൽ തോടിന് കുറുകെ നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, വൃന്ദ മനോജ്, നാസർ വട്ടേകാടൻ എന്നിവർ പ്രസംഗിച്ചു.