ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു
Sunday, September 29, 2024 4:26 AM IST
കോ​ല​ഞ്ചേ​രി: പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ നി​ക്ഷേ​പി​ക്കാ​വു​ന്ന ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച് ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത്. 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു.

പൊ​തു​ജ​ന​ങ​ൾ​ക്ക് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ മാ​ത്രം നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണെ​ന്നും മ​റ്റു പ്ലാ​സ്റ്റി​ക്കോ വേ​സ്റ്റു​ക​ളോ ഇ​തി​നു​ള്ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡീ​നാ ദീ​പ​ക് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 14 ബോ​ട്ടി​ൽ ബൂ​ത്തു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.