ഗാ​ന്ധി​ജ​യ​ന്തി ജി​ല്ലാ​ത​ല വാ​രാ​ഘോ​ഷം നാ​ളെ മു​ത​ൽ
Saturday, September 28, 2024 3:41 AM IST
കൊ​ച്ചി: തി​രു​വാ​ങ്കു​ളം റോ​ട്ട​റി ക​മ്യൂ​ണി​റ്റി കോ​ര്‍, കൊ​ച്ചി​ന്‍ സൗ​ത്ത് റോ​ട്ട​റി, സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും.

ഉ​ച്ച​യ്ക്ക് എ​ന്‍.​വാ​സു പി​ള്ള സ്മാ​ര​ക ഹാ​ളി​ല്‍ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ല്‍​ദോ ടോം ​പോ​ള്‍ നി​ര്‍​വ​ഹി​ക്കും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. അ​മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 30ന് ​ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഗാ​ന്ധി​ജി​യു​ടെ രേ​ഖാ​ചി​ത്ര ര​ച​നാ മ​ത്സ​രം പ്ര​ശ​സ്ത മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് ചി​ത്ര​കാ​ര​ന്‍ ക​ലേ​ഷ് ചി​ത്ര​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ദേ​ശീ​യ ര​ക്ത​ദാ​ന ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ആ​ലു​വ യു​സി കോ​ള​ജി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​ഒ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പ്ര​തി​ഭാ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.


ജി​ല്ലാ ഉ​പ​ഭോ​ക്തൃ കോ​ട​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി.​ബി. ബി​നു മു​ഖ്യാ​തി​ഥി​യാ​കും. മൂ​ന്നി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്ര​സം​ഗം മ​ത്സ​രം, നാ​ലി​ന് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​പ​ന്യാ​സം, കൈ​യെ​ഴു​ത്ത് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​ന് ഭാ​ര​തീ​യം എ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന​ത​ല ഓ​ണ്‍​ലൈ​ന്‍ ത​ല്‍​സ​മ​യ പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​ജാ​സ് ജു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.