കരുവാരകുണ്ട്: കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ "സെന്‍ട്രല്‍ എക്സിക്യൂട്ടീവ് മിഷന് 2025' കരുവാരകുണ്ട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. എ.പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. ആബിദലി അധ്യക്ഷത വഹിച്ചു.
കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ. അലക്സ്, എന്‍. എ കരീം, എന്‍. കെ. ഹമീദ് ഹാജി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നിസാം കരുവാരകുണ്ട്, സക്കീര്‍ ഹുസൈന്, വിനയദാസ്, വി. ഷബീറലി, അബ്ദുറസാഖ്, ടി. മജീദ്, വി. ഷൗക്കത്ത്, മധു മേലേതില്‍, പി. അഷ്റഫ്, വി.പി ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.