രാ​മ​ന്‍​ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും
Saturday, September 28, 2024 5:50 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന രാ​മ​ന്‍​ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ന്‍, മു​നി​സി​പ്പ​ല്‍ എ​ന്‍​ജി​നി​യ​ര്‍ കെ. നി​ഷാ​ന്ത്, ജ​ല അ​ഥോ​റി​റ്റി എ​ഇ, കെ​എ​സ്ഇ​ബി ഇ​ഇ, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍, ക​രാ​റു​കാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍, പ്ലാ​ന്‍റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കും. ന​വം​ബ​റി​ല്‍ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജ​നു​വ​രി​മാ​സ​ത്തി​ല്‍ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ച​ര്‍​ച്ച ചെ​യ്യും.

പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ദ്രു​ത​ഗ​തി​യി​ല്‍ രാ​മ​ന്‍​ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി അ​റി​യി​ച്ചു.