നിലമ്പൂര്‍: ഒക്ടോബര്‍ 26, 27 തിയതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് സംസ്ഥാന സമ്മേളന നഗരിയിലേക്ക് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കുബ്സോ പ്രസിഡന്റുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ ഛായാചിത്രം എത്തിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനില്‍ നിന്ന് കുബ്സോ വര്‍ക്കിംഗ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ ചിത്രം ഏറ്റുവാങ്ങി. ചടങ്ങില്‍ പാലോളി മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. വി.എ. കരീം, എ. ഗോപിനാഥ്, എന്‍.എ. കരീം, എം. ബിജു, ജയകുമാര്‍, സി.ടി. ശശി കുമാര്‍, കെ. ഷാജി എ.ആര്. വിമല്‍ കുമാര്‍, കെ.പി. ജയന് എന്നിവര്‍ പ്രസംഗിച്ചു.