കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിന തൊഴിൽ പരിശീലനം തുടങ്ങി. വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്തു.
ഫേബ്രിക് പെയിന്റിംഗ്, ബുക്ക് ബയന്റിംഗ്, കുട നിർമാണം, എംബ്രോയിഡറി, ചോക്ക്, ചന്ദനത്തിരി നിർമാണം എന്നിവയിലാണ് പരിശീലനം നൽകുന്നത്. എസ്സിഇആർടി മുൻ പരിശീലകനായ കെ.ആർ. സോമൻ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. പിടിഎ പ്രസിഡന്റ് എം.ആർ. രാജീവ് അധ്യക്ഷത വഹിച്ചു.