കൊച്ചി: വല്ലാര്‍പാടം ബസിലിക്കയുടെ മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമുദായ സൗഹാര്‍ദ സമ്മേളനം സംഘടിപ്പിച്ചു. ജസ്റ്റീസ് കുര്യന് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയായിരുന്നു.
മുളവുകാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.ആര്. ജോണ്‍, കെ.പിഎം.എസ് ബ്രാഞ്ച് സെക്രട്ടറി എം.ആര്.മധു, എസ്എന്‍ഡിപി യോഗം സെക്രട്ടറി കെ.പി.വത്സന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാര്‍ഗംകളി, പരിചമുട്ടുകളി, ദൃശ്യാവിഷ്കാരങ്ങള്‍, ഏകാങ്ക നാടകം, ചവിട്ടുനാടകം അല്‍ഫോണ്‍സ് ചരിത്രം എന്നിവയും ഉണ്ടായിരുന്നു.