മൂവാറ്റുപുഴ: സർക്കാർ 2024-25 സാന്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ച വിവിധ സംരംഭക പ്രോത്സാഹന പദ്ധതികൾ പഞ്ചായത്തുകളിൽ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പ്, മാറാടി പഞ്ചായത്തിലെ നവസംരംഭകർക്കായി നാളെ രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ സംരംഭകത്വ പൊതുബോധവത്കരണ ശിൽപ്പശാല സംഘടിപ്പിക്കും. പുതിയ സംരംഭകർക്കും പരിപാടിയിൽ പങ്കെടുത്ത് സർക്കാർ സഹായപദ്ധതികൾ മനസിലാക്കുന്നതിനാണ് ശിൽപ്പശാല നടത്തുന്നത്. ഫോണ്: 8921781157.