തൃപ്പൂണിത്തുറ: മുനിസിപ്പൽ വൈസ് ചെയർമാൻ ഹിന്ദു വിരുദ്ധ പ്രസ്താവനയും ജാതീയ അധിക്ഷേപവും നടത്തിയെന്നാരോപിച്ച് ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്വത്തിൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാറിന്റെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീക്കുട്ടൻ തുണ്ടത്തിൽ, നഗരസഭാ കൗൺസിലർ അഡ്വ. പി.എൻ. ബാബു, നവീൻ കേശവൻ, കെ.ടി. ബൈജു, അലക്സ് ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.