മൂവാറ്റുപുഴ: ഏഴടി ഉയരത്തിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെടുത്ത് എക്സൈസ് സംഘം.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സനിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടാതി കുര്യൻ മല റോഡിന് സമീപമുള്ള പറന്പിന്റെ ഒരു വശത്താണ് ഏഴടി പൊക്കത്തിൽ വളർന്ന നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.
സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതപ്പെടുത്തി.