ഉദയംപേരൂർ പഞ്ചായത്തിൽ മത്സ്യത്തൊഴിലാളി ധ​ർ​ണ
Saturday, September 28, 2024 3:53 AM IST
ഉ​ദ​യം​പേ​രൂ​ർ: അ​ഖി​ലേ​ന്ത്യ മ​ത്സ്യത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ഉ​ദ​യം​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഇ​ട​തു​പ​ക്ഷ ഭ​ര​ണസ​മി​തി​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ.​ബാ​ബു എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​ രം​ഗ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ലെ കാ​റ്റ​ഗ​റി രണ്ട് പ്ര​കാ​രം ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​ക്കു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മ്പോ​ൾ നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും ജ​ന​സാ​ന്ദ്ര​ത​യു​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​ത്തതിനാൽ ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ലി​സ്റ്റി​ൽ നി​ന്നും പു​റ​ത്താ​യി എന്നാരോപിച്ചായിരുന്നു സ​മ​രം.


ഡിസിസി സെ​ക്ര​ട്ട​റി രാ​ജു പി.​ നാ​യ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡന്‍റ് പി.​സി.​ ടോ​മി, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റു​മാ​രാ​യ ടി.​വി.​ഗോ​പി​ദാ​സ്, ക​മ​ൽ ഗി​പ്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.