പിറവം: രാമമംഗലം ഹൈസ്കൂളിൽ നടക്കുന്ന പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. നവംബർ 13 മുതൽ 15 വരെയാണ് കലോത്സവം. സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മേരി എൽദോ അധ്യക്ഷത വഹിച്ചു. പിറവം ഉപജില്ലയിലെ 60ഓളം സ്കൂളുകളിലെ വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും.