"കാ​പ്പി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ കോ​ഫി ബോ​ർ​ഡി​ന്‍റെ പ​ദ്ധ​തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം’
Saturday, September 28, 2024 5:03 AM IST
ക​ൽ​പ്പ​റ്റ: കോ​ഫി ബോ​ർ​ഡി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ർ കാ​പ്പി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കോ​ഫി ബോ​ർ​ഡ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ക​റു​ത്ത​മ​ണി. വ​യ​നാ​ട് സ്പൈ​സ​സ് ആ​ൻ​ഡ് ആ​ഗ്രോ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം വൈ​ത്തി​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട​ൻ കാ​പ്പി​ക്ക് ലോ​ക ക​ന്പോ​ള​ത്തി​ൽ ത​ന​താ​യ സ്ഥാ​ന​മു​ണ്ട്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്ത​ണം. ശ​രി​യാ​യി ജ​ല​സേ​ച​നം ന​ട​ത്തി​യും കൃ​ത്യ​സ​മ​യം വ​ള​പ്ര​യോ​ഗം ന​ട​ത്തി​യും പ്രാ​യം ചെ​ന്ന ചെ​ടി​ക​ൾ​ക്കു​പ​ക​രം പു​തി​യ തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യും ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാം.

പ​ഴ​യ ചെ​ടി​ക​ൾ മു​റി​ച്ചു​മാ​റ്റി പു​തി​യ തൈ​ക​ൾ ന​ടാ​ൻ കോ​ഫി ബോ​ർ​ഡി​ന്‍റെ പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഉ​ത്പാ​ദ​ന ക്ഷ​മ​ത കൂ​ടി​യ സ​ങ്ക​ര​യി​നം വി​ത്ത് ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ കോ​ഫി ബോ​ർ​ഡ് ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ.​ക​റു​ത്ത​മ​ണി പ​റ​ഞ്ഞു.


ക​ന്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ലി പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ് റോ​സ്ന സ്റ്റെ​ഫി​ക്ക് ന​ൽ​കി വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​എം. തോ​മ​സ്, അ​നി​ൽ തോ​മ​സ്, കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, ജോ​സ് മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്പ​നി ഡ​യ​റ​ക്ട​ർ ടെ​സി ജേ​ക്ക​ബ് സ്വാ​ഗ​ത​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.