ഉൗട്ടി: തുമ്മനട്ടിയിൽ മദ്യഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
18 ഗ്രാമവാസികളാണ് സർക്കാർ മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് രണ്ട് വർഷം മുന്പ് ഇവിടത്തെ മദ്യഷാപ്പ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെത്തുടർന്ന് അടച്ചു പൂട്ടുകയായിരുന്നു. ഇത് വീണ്ടും തുറക്കാനുള്ള നീക്കമാണ് നടത്തുന്നത്.