കോലഞ്ചേരി: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന പ്ലാന്റ് എ ലൈഫ് ആക്ടിവിറ്റി പദ്ധതിക്ക് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എൽഐസി കോലഞ്ചേരി സാറ്റ്ലൈറ്റ് ബ്രാഞ്ച് മാനേജർ എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് പി.വി. വർഗീസ്, പ്രധാനാധ്യാപിക ജിമോൾ കെ. ജോർജ്, പ്രിൻസിപ്പൽ ബിജുകുമാർ, പിടിഎ പ്രസിഡന്റ് എസ്. മോഹൻദാസ്, മുൻ പിടിഎ പ്രസിഡന്റ് എം.ടി. ജോയി, അധ്യാപകരായ പ്രീജിത്ത് ഒ. കുമാർ, പി.എസ്. സജിത എന്നിവർ പ്രസംഗിച്ചു.