വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റിന് തുടക്കം
Saturday, September 28, 2024 3:53 AM IST
കൊ​ച്ചി: വൈ​എം​സി​എ എ​റ​ണാ​കു​ളം സൗ​ത്ത് ബ്രാ​ഞ്ചി​ന്‍റെ​യും ഗ്ലോ​ഡി​സ് ടേ​ബി​ൾ അ​ക്കാ​ദ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ത്രിദിന ഓ​ൾ കേ​ര​ള ഓ​പ്പ​ൺ സ്റ്റേ​റ്റ് റാ​ങ്കിം​ഗ് പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി. ക​ട​വ​ന്ത്ര വൈ​എം​സി​എ​യി​ൽ ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ബെ​ക്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. ആ​ന്‍റ​ണി, സി.എ. സെ​ൻ ജോ​ർ​ജ്, സി.​എ. റെ​ജി എ.​ ജോ​ർ​ജ്, ആ​ന്‍റോ ജോ​സ​ഫ്, ഗ്ലാ​ഡി​സ​ൺ കൊ​റെ​യാ.,അ​തു​ൽ ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.