ഡോൺബോസ്കോയിൽ ഹൃദയദിനാചരണം
Sunday, September 29, 2024 3:58 AM IST
പ​റ​വൂ​ർ: ഡോ​ൺ​ബോ​സ്കോ കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ൺ ബോ​സ്കോ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണം ന​ട​ത്തി.
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ വാ​ക്ക​ത്തോ​ൺ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലോ​ഡി​ൻ ബി​വേ​ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.​

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​സൂ​ര​ജ് മേ​നോ​ൻ, ഡോ. ​പി.​കെ. കു​ഞ്ചെ​റി​യ, സി​സ്റ്റ​ർ പ്ര​ഭ മാ​ത്യു, സി​സ്റ്റ​ർ പ്രി​യ ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​ക ഹൃ​ദ​യ ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ബ​ലൂ​ണു​ക​ൾ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തി.