കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് അ​സോ. സ​പ്ത​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 29, 2024 4:15 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ബ​സേ​ലി​യോ​സ് പൗ​ലോ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്ര​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബോ​സ് മാ​ത്യു ജോ​സ്, മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ന​ട​ന്ന ഐ​ഇ​ഇ​ഇ ഏ​ഷ്യ പ​സ​ഫി​ക് റീ​ജ​ണ്‍ റോ​ബോ​ട്ടി​ക് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സെ​യ്ൻ, എ. ​വി​ഷ്ണു​രാ​ജ് എ​ന്നി​വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് സ്വ​ർ​ണ മെ​ഡ​ൽ സ​മ്മാ​നി​ച്ചു.