ല​ഹ​രി​വി​മു​ക്ത സ​ന്ദേ​ശ​വു​മാ​യി അ​സീ​സി​യ​ൻ മി​നി മാ​ര​ത്ത​ൺ
Sunday, September 29, 2024 3:58 AM IST
നെ​ടു​മ്പാ​ശേ​രി : അ​ത്താ​ണി അ​സീ​സി​യ​ൻ മി​നി മാ​ര​ത്ത​ണിൽ 10 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലും മു​ന്നു കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ലു​മാ​യി 750 പ​രം ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ,യൂ​ണി​വേ​ഴ്സി​റ്റി, വി​ദേ​ശ കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു. ല​ഹ​രി വി​മു​ക്ത നാ​ട് എ​ന്ന സ​ന്ദേ​ശ​വുമായി​ന​ട​ത്തി​യ ഈ ​മാ​ര​ത്ത​ണി​ൽ എ​ല്ലാ കാ​യി​ക​താ​ര​ങ്ങ​ളും ല​ഹ​രി വി​മു​ക്ത പ്ര​തി​ജ്ഞ എ​ടു​ത്തു. ജ​ന​ൽ ക​ൺ​വീ​ന​ർ ഫാ. ​വ​ർ​ഗീ​സ് അ​സി​ൻ തൈ​പ്പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി .

രാ​വി​ലെ ആ​റി​ന് ആ​ലു​വ ഡി​വൈ​എ​സ്പി ടി.​ആ​ർ. രാ​ജേ​ഷ് മ​ര​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 350 ൽ ​പ​രം വി​ദ്യാ​ർ​ഥി-വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ങ്കെ​ടു​ത്ത ഫ​ൺ റ​ൺ ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ജ​സ്റ്റി​സ് നാ​രാ​യ​ണ​കു​റു​പ്പ് മെ​ഡ​ലു​ക​ൾ ന​ൽ​കി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ആ​ർ​ച്ച് ബി​ഷ​പ് മാർ ​ആ​ന്‍റ​ണി ക​രി​യി​ൽ, യു. ​ഷ​റ​ഫ​ലി, ടി. ​വി. പ്ര​തീ​ഷ്, ജ​യ മു​ര​ളീ​ധ​ര​ൻ, ജോ​ബി നെ​ല്‍​ക​ര, സ​ജി കെ. ​ജോ​ർ​ജ്, ബി​നു തോ​മ​സ് , ഹി​ര​ൻ മാ​ത്യു , ബാ​ബു ജോ​ർ​ജ് , കെ.​വി. ഷാ​ലി, ടി.​സി. ഷൈ​ബി , ഫാ. ​ജോ​ർ​ജ് വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി.

ഈ ​മ​ര​ത്തോ​ണിൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​യി​ക താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച ക്ല​ബു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം മേ​ജ​ർ ര​വി സ്പോ​ർ​ട്സ് അ​ക്കാ​ദ​മി, ചെ​റാ​യി റ​ണ്ണേ​ഴ്സ്, പെ​രി​യാ​ർ അ​ഡ്വ​ഞ്ചേ​ഴ്സ് എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച സം​ഘാ​ട​ക​ർ​കു​ള്ള അ​വാ​ർ​ഡ് എം.​എ​സ്. അ​നു​കൃ​ഷ്ണ, എ.​എ​ച്ച്. ഉ​ബൈ​ദ് , എം.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ, കെ.​വി. ഷാ​ലി എ​ന്നി​വ​ർ​ക്ക് ന​ൽ​കി.


ഏ​റ്റ​വും സീ​നി​യ​ർ വെ​ട്ര​ൺ റ​ണ്ണ​ർ അ​വാ​ർ​ഡ് ഇ.​വി. ആ​ദി​ത്യ​ൻ എ​ട​പ്പാ​ളി​ന് ന​ൽ​കി. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ജോ​സ് ഇ​ല്ലി​ക്ക​ൽ, ര​മ, പൗ​ർ​ണ​മി, മ​നോ​ജ്, അ​ല​ൻ ഷാ​ജു, ഫി​ദ ഫാ​ത്തി​മ, മ​യൂ​ഖ, അ​ഭി​നീ​ത് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഷ​റ​ഫു​ദ്ദീ​ൻ വ​യ​നാ​ട് , പി.​എ​ച്ച്. വി​ദ്യ , നേ​ഹ​ൽ കെ. ​ബി​നീ​ഷ്, ജി​ൻ​സി, ആ​ന​ന്ദ്, ഹാ​ഷ്ന ബൈ​ജു, ജോ​ഷ്വാ, രാ​ഹു​ൽ പാ​ൻ വെ​സ്റ്റ് ബം​ഗാ​ൾ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ജ​സ്റ്റി​ൻ ചെ​റാ​യി, സു​ൽ​ത്താ​ന ക​മ്മ​ത്ത് മം​ഗ​ലാ​പു​രം, ആ​ര്യ,

ആ​ൻ​ജോ​യ്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഡാ​ൻ​സ​ൺ ഡോ​റി​സ്‌, വി. ​അ​ഞ്ചു ബാ​ഗി​ൽ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.​ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും മൊ​മെ​ന്‍റോ​യും ന​ൽ​കി. മ​ര​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മെ​ഡ​ലും ടി ​ഷ​ർ​ട്ടും ന​ൽ​കി.