ആ​ല​ങ്ങാ​ട് പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി
Sunday, September 29, 2024 3:58 AM IST
ആ​ല​ങ്ങാ​ട് : ശു​ദ്ധ​ജ​ല​വി​ത​ര​ണ കു​ഴ​ൽ വീ​ണ്ടും പൊ​ട്ടി​യ​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി.
മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ നി​ന്നു വെ​ള്ളം പ​മ്പു ചെ​യ്യു​ന്ന കു​ഴ​ലാ​ണു ര​ണ്ടി​ട​ത്താ​യി പൊ​ട്ടി​യ​ത്. ആ​ലു​വ പ​റ​വൂ​ർ റോ​ഡി​ൽ കോ​ട്ട​പ്പു​റ​ത്തി​നു സ​മീ​പ​വും ആ​ല​ങ്ങാ​ട് ബ്ലോ​ക്ക്- മാ​ർ​ക്ക​റ്റ് റോ​ഡി​ലു​മാ​ണു പൈ​പ്പ് പൊ​ട്ടി​യ​ത്.

ഇ​തോ​ടെ കോ​ട്ട​പ്പു​റം, കു​ന്നും​പു​റം, ആ​ല​ങ്ങാ​ട് മാ​ർ​ക്ക​റ്റ് പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​ദി​വ​സം ജ​ല​വി​ത​ര​ണം മു​ട​ങ്ങും. ക​ഴി​ഞ്ഞ​ദി​വ​സം മ​റി​യ​പ്പ​ടി​ക്കു സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വി​ടെ പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. അ​ടി​ക്ക​ടി പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം മു​ട​ങ്ങു​ന്ന​തും റോ​ഡ് ത​ക​രു​ന്ന​തും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.