കൊ​ല​പാ​ത​ക​ശ്ര​മം: പ്ര​തി​ക​ൾ​ക്ക് പ​ന്ത്ര‌‌​ണ്ട​ര​ വ​ർ​ഷം ക​ഠി​ന​ത​ട​വ്
Sunday, September 29, 2024 3:46 AM IST
പ​റ​വൂ​ർ: പ​ള്ളി​പ്പു​റം പാ​ണ്ടി​പ്പി​ള്ളി​ൽ വീ​ട്ടി​ൽ അം​ബ്രോ​സി(52)​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ​ള്ളി​പ്പു​റം പ​ഴ​മ്പി​ള്ളി വീ​ട്ടി​ൽ ജീ​വ​ൻ (26), തേ​വാ​ല​ൽ അ​നീ​ഷ് (34), കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ സി​ജോ​ഷ് (28), പു​ത്ത​ൻ​പാ​ട​ത്ത് വീ​ട്ടി​ൽ ജോ​യ​ൽ (27) എ​ന്നി​വ​രെ പ​ന്ത്ര​ണ്ട​ര വ​ർ​ഷം ക​ഠി​ന ത​ട​വി​ന് പ​റ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് കോ​ട​തി ജ​ഡ്ജി വി​ൻ​സി ആ​ൻ പീ​റ്റ​ർ ശി​ക്ഷി​ച്ചു. 16,000 രൂ​പ പി​ഴ​യു​മൊ​ടു​ക്ക​ണം.

2016 സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​ത്രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​അം​ബ്രോ​സി​ന്‍റെ മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​തി​ക​ൾ. ഇ​വ​രോ​ട് കൂ​ട്ടു​കൂ​ട​രു​തെ​ന്ന് മ​ക​നോ​ട് പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം മൂ​ലം സം​ഘം ചേ​ർ​ന്നെ​ത്തി​യ പ്ര​തി​ക​ൾ ഇ​രു​മ്പു പൈ​പ്പു​കൊ​ണ്ട് അം​ബ്രോ​സി​ന്‍റെ ത​ല‌​യ്ക്ക​ടി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.


ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​വ​രേ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു. മു​ന​മ്പം എ​സ്ഐ ജി. അ​രു‌​ണാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.​പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ദീ​പ മ​നോ​ജ് ഹാ​ജ​രാ​യി.