ശി​വ​രാ​ത്രി ക​രാ​ർ ഡെപ്പോ​സി​റ്റ് തു​ക: ന​ഗ​ര​സ​ഭ​യ്ക്ക് നോ​ട്ടീ​സ്
Sunday, September 29, 2024 3:58 AM IST
ആ​ലു​വ: ശി​വ​രാ​ത്രി വ്യാ​പാ​ര​മേ​ള​യു​ടെ​യും അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ന്‍റെ​യും ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത ഷാ ​എ​ന്‍റ​ർ​ടെ​യ്‌​ൻ​മെ​ന്‍റ് ഗ്രൂ​പ്പ് ന​ഗ​ര​സ​ഭ​യി​ൽ അ​ട​ച്ച 11 ല​ക്ഷം ഡെ​പ്പോ​സി​റ്റ് തു​ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ക്ടോ​ബ​ർ നാ​ലി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച സ​ത്യ​വാം​ഗ് മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ന​ഗ​ര​സ​ഭ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

1.17 കോ​ടി രൂ​പ​യ്ക്ക് നി​ര​വ​ധി കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഷാ ​ഗ്രൂ​പ്പ് ശി​വ​രാ​ത്രി ന​ട​ത്തി​പ്പ് ക​രാ​റെ​ടു​ത്ത​ത്. നി​ശ്ചി​ത സ​മ​യ​ത്ത് പ​ണം അ​ട​ച്ചി​ല്ലെ​ന്ന പേ​രി​ൽ ഒ​ഴി​വാ​ക്കി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഫ​ൺ വേ​ൾ​ഡി​ന് 50 ല​ക്ഷം രൂ​പ കു​റ​വി​ൽ ന​ഗ​ര​സ​ഭ ക​രാ​ർ ന​ൽ​കി​യ​താ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല കോ​ട​തി കേ​റാ​ൻ കാ​ര​ണ​മാ​യ​ത്. സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് അ​വ​സാ​ന​നി​മി​ഷം അ​നു​കൂ​ല ഉ​ത്ത​ര​വ് ല​ഭി​ച്ചെ​ങ്കി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഷാ ​ഗ്രൂ​പ്പി​നു​ണ്ടാ​യ​ത്.


ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ വൈ​ദ്യു​തി​വ​ത്ക​ര​ണ ഇ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​ക്ക് 2.31 ല​ക്ഷ​വും വാ​ട്ട​ർ അ​ഥോ​റി​ട്ടി​ക്ക് 1.45 ല​ക്ഷ​വും ക്ലീ​നിം​ഗ് ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് 14,062 രൂ​പ​യും ക​രാ​റു​കാ​ര​ൻ ന​ൽ​കാ​നു​ണ്ട്. ആ​കെ 3.90 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കേ​ണ്ട​ത്. കൂ​ടാ​തെ മ​ണ​പ്പു​റ​ത്തെ താ​ത്കാ​ലി​ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു​ക്കി​യ നി​ല​യി​ൽ ലൈ​ല ഡെ​ക്ക​റേ​ഷ​ന് 7.73 ല​ക്ഷം രൂ​പ​യും ന​ൽ​കാ​നു​ണ്ട്.

ഫ​ല​ത്തി​ൽ കൊ​ടു​ക്കാ​നു​ള്ള തു​ക ക​ണ​ക്കു കൂ​ട്ടി​യാ​ൽ തി​രി​കെ​ക്കൊ​ടു​ക്കാ​നാ​യി ഡി​പ്പോ​സി​റ്റ് തു​ക​യി​ൽ ബാ​ക്കി ഇ​ല്ല. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കൗ​ൺ​സി​ൽ തീ​രു​മാ​നം ഷാ ​ഗ്രൂ​പ്പ് ഉ​ട​മ ആ​ദി​ൽ​ഷാ​യെ മൂ​ന്നാം തീ​യ​തി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി ഈ ​വി​വ​രം അ​റി​യി​ക്കും. തു​ട​ർ​ന്ന് നാ​ലി​ന് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.