കൊച്ചി: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍, ജനസേവ സമിതി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വുമണ്‍ ഓണ്‍ വീല്‍സ് എന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി 50 വനിതകള്‍ക്ക് ടൂവീലറുകള്‍ വിതരണം ചെയ്തു.
കൂനമ്മാവ് ചാവറ ദര്ശന് കിൻഡര്‍ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാ. ജോബി കോഴിക്കോട്ട് അധ്യക്ഷത വഹിച്ചു.