കൈ​റോ​സ് 2024: ഭ​വ​ന്‍​സ് വി​ദ്യാ​ശ്ര​മം ഒ​ന്നാ​മ​ത്
Sunday, September 29, 2024 3:58 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച കൈ​റോ​സ് 2024 ക​ലാ​മേ​ള​യി​ല്‍ 100 പോ​യി​ന്‍റു​മാ​യി തി​രു​വാ​ങ്കു​ളം ഭ​വ​ന്‍​സ് വി​ദ്യാ​ശ്ര​മം സ്‌​കൂ​ള്‍ ഒ​ന്നാ​മ​തെ​ത്തി. 60 പോ​യി​ന്‍റോ​ടെ ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

13 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ല്‍ ന​ഴ്‌​സ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​ന, പ്ര​ച്ഛ​ന്ന​വേ​ഷം, ക്ലേ ​മോ​ഡ​ലിം​ഗ്, ഒ​ന്നും ര​ണ്ടും ക്ലാ​സു​കാ​ര്‍​ക്ക് ഫാ​ഷ​ന്‍ ഷോ ​മ​ത്സ​ര​വും മൂ​ന്നും നാ​ലും ക്ലാ​സു​കാ​ര്‍​ക്ക് പാ​വ​ക​ളി മ​ത്സ​ര​വും അ​ര​ങ്ങേ​റി. അ​ഞ്ചു മു​ത​ല്‍ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​കാ​ര്‍​ക്കാ​യി നൃ​ത്തം, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഗീ​തം, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.


അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ സ്ഥാ​പ​ക​നാ​യ റ​വ. ഡോ. ​ഫ്രാ​ന്‍​സി​സ് ക​ണ്ണി​ക്ക​ലി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ല്‍ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 500ഓ​ളം പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ത്തു.