അങ്കമാലി: സ്വച്ഛ്ത ഹി സേവാ കാമ്പയിന്റെ ഭാഗമായി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പാലയ്ക്കാട്ട്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വൈ.ഏല്യാസ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.വി.വിനിത അധ്യക്ഷത വഹിച്ചു.