കൊല്ലം: മരുത്തടി കന്നിമ്മേൽചേരിയിൽ 55ാം ഡിവിഷനിലെ അനുഗ്രഹ കുടുംബശ്രീ യൂണിറ്റിന്റെ വാർഷികവും ഓണാഘോഷവും സിഡിഎസ് വൈസ് ചെയർപേഴ്സൺ സീമ ജോൺസൺ ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി ശ്രീലത തങ്കൻ, യൂണിറ്റ് പ്രസിഡന്റ് ഷൈനി, സെക്രട്ടറി റാണി ബോബൻ, രജനി രാജേഷ്, ലത സുരേഷ്, ഷീജ പ്രസന്നകുമാർ, മനോമണിചന്ദ്ര ബാബുഎന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ അംഗങ്ങളെ ആദരിച്ചു. അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായി ഷൈനി സുനിൽകുമാർ - പ്രസിഡന്റ്, റാണി ബോബൻ -സെക്രട്ടറി, ബിന്ദു നെൽസൺ - ഉപജീവന സമിതി, സോജ ഗണേശ് -സാമൂഹ്യ വികസന ഉപസമിതി, രമ്യാ കൃഷ്ണൻ-അടിസ്ഥാന സൗകര്യ വികസന ഉപസമിതി എന്നിവരെ തെരഞ്ഞെടുത്തു. വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.