ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ടി​എം സ്ഥാ​പി​ക്കും: എം​പി
Saturday, September 28, 2024 6:35 AM IST
കൊ​ല്ലം: ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ടി​എം സ്ഥാ​പി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ദി​വ​സേ​ന സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്കു ക​ത്തു ന​ൽ​കി​യി​രു​ന്നു.


അ​തി​നു​പു​റ​മേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ അ​റ്റ​പ്പ​ണി​ക​ൾ, ലൈ​റ്റു​ക​ളു​ടെ സ്ഥാ​പ​നം, പ്ലാ​റ്റ്ഫോ​മി​ലെ കാ​ട് വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വേ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.