സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് സ്കൂ​ൾ ക​ലോത്സ​വം തുടങ്ങി
Saturday, September 28, 2024 6:25 AM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ 26 മ​ത് ക​ലോ​ത്സ​വം ചി​ല​മ്പ് 2024 ക​വി കു​രി​പ്പു​ഴ ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ട്ടാ​ര​ങ്ങ​ളി​ലും പു​ണ്യ​ച​ട​ങ്ങു​ക​ളി​ലും മാ​ത്രം അ​വ​ത​രി​പ്പി​ച്ചി​രു​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടേ​താ​യ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങളി​ലൂ​ടെ​യാ​ണെ​ന്നും സ്നേ​ഹ​ത്തി​ൽ പൊ​തി​ഞ്ഞ ഭാ​വ​മാ​ണ് ക​ലോ​ൽ​സ​വ​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​ബി ഡാ​നി​യേ​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജിം ​തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മെ​റി​ൻ ഏ​ബ്ര​ഹാം, സ​ന്തോ​ഷ് കു​മാ​ർ, സ്കൂ​ൾ ചെ​യ​ർ പേ​ഴ്സ​ൺ ബി. ​ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.