സ​ഹ​ക​ര​ണ ​ബാ​ങ്കു​ക​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്
Saturday, September 28, 2024 8:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്ടും നീ​ലേ​ശ്വ​ര​ത്തും സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്. അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നാ​ലും നീ​ലേ​ശ്വ​രം ബാ​ങ്കി​ല്‍ ഒ​രു ത​ട്ടി​പ്പ് കേ​സു​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ്ര​തി​ക​ള്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്കി​യ പ​രാ​തി​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് നാ​ലു കേ​സു​ക​ളും നീ​ലേ​ശ്വ​രം പോ​ലീ​സ് ഒ​രു കേ​സു​മെ​ടു​ത്തു.

കാ​ഞ്ഞ​ങ്ങാ​ട് പ​ടി​ഞ്ഞാ​ര്‍ പ​ന​ങ്കാ​വി​ലെ കെ. ​ബാ​ബു​വി​നെ​തി​രെ​യാ​ണ് ഒ​രു കേ​സ്. 16.760 ഗ്രാം ​സ്വ​ര്‍​ണം പൂ​ശി​യ മു​ക്കു​പ​ണ്ട​മാ​യ ര​ണ്ടു വ​ള​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി 69,000 രൂ​പ ബാ​ബു ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ല്‍ ജൂ​ണ്‍ മൂ​ന്നി​നാ​യി​രു​ന്നു പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

അ​സി. സെ​ക്ര​ട്ട​റി എ​ച്ച്.​ആ​ര്‍. പ്ര​ദീ​പ്കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ലാ​ങ്ക​ര പ​ഴ​യ​പാ​ട്ടി​ല്ല​ത്ത് ബി.​കെ. അ​ഷ്‌​റ​ഫി​നെ​തി​രെ​യും കേ​സെ​ടു​ത്തു. ഹൊ​സ്ദു​ര്‍​ഗ് ബാ​ങ്കി​ല്‍ 25.470 ഗ്രാ​മി​ന്‍റെ മു​ക്കു​പ​ണ്ട​മാ​യ മൂ​ന്നു വ​ള​ക​ള്‍ സ്വ​ര്‍​ണ​മെ​ന്ന വ്യാ​ജേ​ന പ​ണ​യ​പ്പെ​ടു​ത്തി 1.17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​റ​ങ്ങാ​ടി​യി​ലെ മു​ഹ​മ്മ​ദ് റ​യീ​സി​നെ​തി​രെ​യും കേ​സെ​ടു​ത്തു. ഹൊ​സ്ദു​ര്‍​ഗ് ബാ​ങ്കി​ന്‍റെ പ്ര​ഭാ​ത സാ​യാ​ഹ്ന ശാ​ഖ​യി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ മു​ക്കു​പ​ണ്ടം ര​ണ്ടു​ത​വ​ണ​ക​ളി​ലാ​യി പ​ണ​യ​പ്പെ​ടു​ത്തി 2.77 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ ഒ​മ്പ​തി​ന് 33.7 ഗ്രാ​മു​ള്ള നാ​ലു വ്യാ​ജ​വ​ള​ക​ളും ഈ ​വ​ര്‍​ഷം ജ​നു​വ​രി 15നു ​ര​ണ്ടു വ​ള​ക​ളു​മാ​ണ് പ​ണ​യ​പ്പെ​ടു​ത്തി​യ​ത്. ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ പി. ​സി​ന്ധു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. മു​ഹ​മ്മ​ദ് റ​യീ​സ് ഹൊ​സ്ദു​ര്‍​ഗ് ബാ​ങ്കി​ന്‍റെ ആ​റ​ങ്ങാ​ടി ബ്രാ​ഞ്ചി​ലും ത​ട്ടി​പ്പ് ന​ട​ത്തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13നു 33 ​ഗ്രാ​മു​ള്ള നാ​ലു വ്യാ​ജ​വ​ള​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി 1.32 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എം. ​സു​നി​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.
നീ​ലേ​ശ്വ​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ലാ​ണ് മ​റ്റൊ​രു പ​ണ​യ​ത​ട്ടി​പ്പ് ന​ട​ന്ന​ത്. പേ​രോ​ല്‍ പു​ത്ത​രി​യ​ടു​ക്കം പാ​ലാ​ത്ത​ട​ത്തെ പി. ​രാ​ജ​ഷി​നെ​തി​രെ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12നു ​നാ​ലു വ്യാ​ജ​വ​ള​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി 1.42 ല​ക്ഷം രൂ​പ പ്ര​തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്കി​ന്‍റെ അ​സി. സെ​ക്ര​ട്ട​റി കെ.​ആ​ര്‍. രാ​ഘേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്.