തൃക്കരിപ്പൂർ: നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ നാമധേയത്വത്തിലുള്ള ചലചിത്ര പുരസ്കാരം കലാഭവൻ ഷാജോണിനും നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം പയ്യന്നൂർ മുരളിയും അർഹരായി. മാണിയാട്ട് കോറസ് കലാ സമിതിയുടെ പതിനൊന്നാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മന്ത്രി വി.എൻ. വാസവൻ പുരസ്കാരം വിതരണം ചെയ്യും. സമാപന ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, മുൻ മന്ത്രി ഇ.പി. ജയരാജൻ എന്നിവർ പങ്കെടുക്കും.