ബൈക്കിൽ കാട്ടുപന്നി ഇടിച്ച് വ്യാ​പാ​രി​ക്ക് പ​രി​ക്ക്
Saturday, September 28, 2024 7:23 AM IST
ബോ​വി​ക്കാ​നം: ചെ​ർ​ക്ക​ള-​ജാ​ൽ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ കാ​ട്ടു​പ​ന്നി വ​ന്നി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് വ്യാ​പാ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ള്ളേ​രി​യ പൂ​വ​ടു​ക്ക​യി​ലെ ഹോ​ട്ട​ൽ വ്യാ​പാ​രി കാ​സ​ർ​ഗോ​ഡ് പെ​രു​മ്പ​ള സ്വ​ദേ​ശി എ.​പി. അ​ബ്ദു​ൽ ഖാ​ദ​റി(47)​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ കാ​ലി​ന് പ​ന്നി​യു​ടെ കു​ത്തേ​ല്ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ ഹോ​ട്ട​ല​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കോ​ട്ടൂ​രി​നും മു​ളി​യാ​റി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് കാ​ട്ടു​പ​ന്നി സം​സ്ഥാ​ന​പാ​ത​യ്ക്ക് കു​റു​കെ ചാ​ടി ബൈ​ക്കി​നു നേ​രെ ചീ​റി​യ​ട​ത്ത​ത്. പ​ന്നി വ​ന്നി​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ബൈ​ക്ക് മ​റി​ഞ്ഞു. ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി. കാ​ലി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പ​ന്നി സു​ര​ക്ഷി​ത​മാ​യി കാ​ടു​ക​യ​റി​പ്പോ​യി.