ചെര്‍ക്കള: സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് ലഭിച്ച കെ.ടി. ജോഷിമോന് ആദരവുമായി മാര്‍തോമ്മ സ്കൂളിലെ പിടിഎയും മാനേജ്മെന്റും. ചെര്‍ക്കള ടൗണില്‍ നിന്നും തുറന്ന ജീപ്പില്‍ ബാന്‍ഡ് മേളത്തിന്റെയും അലങ്കാരങ്ങളുടെയും അകമ്പടിയോടെ ജോഷിമോനെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഹസൈനാര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. ബി പോസിറ്റീവ് പ്രോഗ്രാം ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് ഡിഇഒ വി. ദിനേശ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സലിം എടനീര്‍, മുന്‍ കാസര്‍ഗോഡ് ഡിഡിഇ എന്‍. നന്ദികേശന്, കാസര്‍ഗോഡ് എഇഒ അഗസ്റ്റിന് ബര്‍ണാഡ്, കാസര്‍ഗോഡ് എസ്എസ്കെ ബിപിസി ടി. കാസിം, ചെര്‍ക്കള ജിഎച്ച്എസ്എസ് മുഖ്യാധ്യാപകന്‍ എം. മുഹമ്മദലി, മാര്‍തോമ്മ കോളജ് ഓഫ് സ്പെഷല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഫാ. അനീഷ് തോമസ്, മാര്‍തോമ്മ കോളജ് ഫോര്‍ ദി ഹിയറിംഗ് ഇമ്പയേര്‍ഡ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ആര്. ഭാസ്കരന്, മുന്‍ മുഖ്യാധ്യാപിക ജോസ്മി ജോഷ്വ, ജേക്കബ് ജോണ്‍, പി.കെ. ജയരാജ്, എം. റൂബി, ജി. യമുന, എ.കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി, മുഖ്യാധ്യാപിക എസ്. ഷീല എന്നിവര്‍ നേതൃത്വം നല്കി.