എം​ഡി​എം​എ​യു​മാ​യി നാ​ലു​പേ​ര്‍ പി​ടി​യി​ല്‍
Saturday, September 28, 2024 7:23 AM IST
മ​ഞ്ചേ​ശ്വ​രം: പൈ​വ​ളി​ഗെ ബാ​യി​ക്ക​ട്ട​യി​ല്‍ വി​ല്പ​ന​യ്ക്കാ​യി കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 29.4 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നാ​ലു​പേ​രെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബെ​ള്ളൂ​രി​ലെ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (21), കൊ​ടി​ബ​യ​ലി​ലെ സ​യ്യ​ദ് ന​വാ​സ് (30), ബെ​ള്ളൂ​രി​ലെ അ​ഹ​മ്മ​ദ് ഷ​മ്മാ​സ് (20), ബ​ണ്ട്വാ​ളി​ലെ മു​ഹ​മ്മ​ദ് ഇ​സ​ഹാ​ഖ്(20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടോ​ള്‍​സ​ണ്‍ ജോ​സ​ഫ്, എ​സ്‌​ഐ ര​തീ​ഷ് ഗോ​പി, എ​സ്‌​സി​പി​ഒ ര​ജേ​ഷ കു​മാ​ര്‍, സി​പി​ഒ പ്ര​ശോ​ഭ്, ഡ്രൈ​വ​ര്‍ ഷു​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.