കൊല്ലം: ഉരുൾപൊട്ടൽ ദുരിത ബാധിർക്ക് ജമാഅത്ത് ഫെഡറേഷൻ പ്രതിനിധി സംഘം സന്ദർശിച്ച് സഹായധനം കൈമാറി. കൊട്ടാരക്കര താലൂക്കിലെ മഹല്ലുകളിൽ നിന്ന് സമാഹരിച്ച 3,76000 രൂപ ചൂരൽമല, മുണ്ടക്കൈ മഹല്ല് നേതൃത്വവും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന പുനരധിവാസ സംഘത്തെ ഏൽപ്പിച്ചു.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ്,കൊട്ടാരക്കര താലൂക്ക് ഭാരവാഹികളായ നിലമേൽ അഷ്റഫ് ബദ്രി, തലവരമ്പ് സലീം, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.