പഴകിയ മാംസം സൂക്ഷിച്ച ഹോട്ടൽ അടച്ചുപൂട്ടി
1513382
Wednesday, February 12, 2025 6:16 AM IST
നെടുമങ്ങാട്: പഴകിയ മാംസം സൂക്ഷിച്ച അരുവിക്കര പഞ്ചായത്തിലെ അഴീക്കോട് വാർഡിൽ പ്രവർത്തിക്കുന്ന കൂൾ ലാൻഡ് എന്ന ഹോട്ടലിനെതിരെ നടപടി. ഹോട്ടലിലെ ഫ്രീസറിനുള്ളിൽ പഴകിയ മാംസം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി.
ഹോട്ടലിന്റെ പരിസരവും വൃത്തിഹീനമായിരുന്നു. ഇതോടെ ഹോട്ടൽ അടച്ചിടാൻ ഉടമയ്ക്ക് നിർദേശം നൽകി. കൂടാതെ ഹെൽത്ത് കാർഡില്ല. ലൈസൻസ് ഇല്ല. വെള്ളം ഗുണ പരിശോധന സർട്ടിഫിക്കറ്റില്ല എന്ന് കാണിച്ച് കഴിഞ്ഞ 21 നു നോട്ടീസ് നൽകിയിരുന്നു. പ്രദേശത്തെ മറ്റ് രണ്ട് കടകൾക്കും നോട്ടീസ് നൽകി.
ഹെൽത്തി കേരളയുടെ ഭാഗമായി പഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങൾക്ക് എതിരെ നടപടി.