മലയാള അക്ഷരലോകം പുരസ്കാരം കരിക്കകം ശ്രീകുമാറിന്
1513109
Tuesday, February 11, 2025 6:12 AM IST
തിരുവനന്തപുരം: 2025 ലെ കന്യാകുമാരി മലയാള അക്ഷരലോകം പുരസ്കാരം കവി കരിക്കകം ശ്രീകുമാറിന്. മലയാള കവിതയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 10000 രൂപയും ശിൽപും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
16ന് ഉച്ചയ്ക്ക് 2.30ന് കുമാരകോവിൽ നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഡോ. എഴുമറ്റൂർ രാജരാജവർമ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘടനയുടെ സെക്രട്ടറി എസ്. ജയചന്ദ്രൻ, പ്രസിഡന്റ് പി. പരമേശ്വരൻ നായർ എന്നിവർ അറിയിച്ചു.