കാ​ട്ടാ​ക്ക​ട : കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കൊ​ണ്ണി​യൂ​ർ സ്വ​ദേ​ശി വി​ല​ങ്ങ​ൻ ഷ​റ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന 56 വ​യ​സു​ള്ള ഷ​റ​ഫു​ദീ​ൻ, കൊ​ല​ക്കേ​സി​ൽ മു​ൻ പ്ര​തി​യാ​യ പു​ന​ലാ​ൽ മാ​ത​ളം​പാ​റ സ്വ​ദേ​ശി ഉ​ദ​യ​ൻ എ​ന്ന് വി​ളി​ക്കു​ന്ന 53 വ​യ​സു​ള്ള ഉ​ദ​യ​ലാ​ൽ എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​ക്‌​സ്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കൊ​ണ്ണി​യൂ​ർ ച​ക്കി​പ്പാ​റ ജ​ങ്ഷ​നു സ​മീ​പം വ​ച്ചാ​ണ് കെ​എ​ൽ 21 എം 5578 ​ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി ക​ട​ത്തി​കൊ​ണ്ട് വ​ന്ന 1.160 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

കാ​ട്ടാ​ക്ക​ട, വെ​ള്ള​നാ​ട്, പു​ന​ലാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.