എല്ലാ പഞ്ചായത്തിലും കളിക്കളം നിര്‍മിക്കും: മന്ത്രി
1513376
Wednesday, February 12, 2025 6:11 AM IST
പേരൂര്‍ക്കട: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക പ്രവര്‍ത്തനങ്ങള്‍ക്കായി കളിക്കളം നിര്‍മ്മിക്കുമെന്നും 2027-ല്‍ കായിക വകുപ്പിനു കീഴില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വി. അബ്ദുറഹ്മാന്.
വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ പുതുതായി പണികഴിപ്പിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.38 കോടി രൂപയാണ് ബ്ലോക്ക് നിര്‍മാണത്തിനായി വിനിയോഗിച്ചത്. വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷന് ചീഫ് എന്‍ജിനീയര്‍ പി.കെ അനില്‍കുമാര്‍, കായിക വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.