ബീച്ച് വോളിബോൾ ടൂർണമെന്റ്
1513112
Tuesday, February 11, 2025 6:12 AM IST
തിരുവനന്തപുരം: തുമ്പ ഗോൾഡൻ ബീച്ച് ആറാട്ടുവഴിയിൽ ബീച്ച് വോളിബോൾ ടൂർണമെന്റിനു തുടക്കമായി.
ലഹരിമുക്ത കായിക യുവത്വത്തെ വാർത്തെടുക്കുന്നതിനും ബീച്ച് കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എച്ച്പി ഷാജി യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ടുർണമെൻര്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പി. നിയാസ് ഉദ്ഘാടനം നിർവഹിച്ചു ,
എച്ച്.പി.ഹാരിസൺ ,എം.എസ്.ജലീൽ , റോളുത്തൊൻ, യൂജിൻ ഹെൻറി, കഠിനംകുളം ജോയി, ജോളി പത്രോസ്, സജി, ബിനു തുടങ്ങിയവർ പ്രസംഗിച്ചു . ഡെലിയോ ജോസഫ്, സാം, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി .