ഓടയില്‍ അവശനിലയില്‍ കണ്ടെത്തിയ തെരുവുനായയെ രക്ഷപ്പെടുത്തി
1513349
Wednesday, February 12, 2025 6:01 AM IST
തിരുവല്ലം: പാച്ചല്ലൂര്‍ ഗവ.എല്‍പി സ്കൂളിനു എതിര് വശത്തെ ഓടയില്‍ അവശനിലയില്‍ കണ്ടെത്തിയ തെരുവുനായയെ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെയാണ് നായയെ നടക്കാന്‍ കഴിയാത്ത വിധം അവശ നിലയില്‍ ഓടയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളാര്‍ വാര്‍ഡ് കൗണ്‍സിലര്‍ പനത്തുറ ബൈജുവിന്റെ ഇടപെടലിനെ തുടര്‍ന്ന് നായയെ ഉച്ചയോടുകൂടി അനിമല്‍ റെസ്ക്യൂ ടീം എത്തി കൊണ്ടു പോകുകയാണുണ്ടായത്.