തണൽമരം കടപുഴകി കാറിൽ പതിച്ചു; യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
1513090
Tuesday, February 11, 2025 5:59 AM IST
നെടുമങ്ങാട്: പനവൂർ ചുമടുതാങ്ങിയിൽ ഇന്നലെ വൈകുന്നേരം നാലോടെയാണ് വർഷങ്ങൾ പഴക്കമുള്ള തണൽമരം കടപുഴകി റോഡിലേക്ക് പതിച്ചത്. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിന്റെ നടുവിലും മരം വീണു. കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മൂന്നാനക്കുഴിയിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളെ തിരികെ കൊണ്ട് വരികയായിരുന്ന പനവൂർ കൊങ്ങണംകോട് പമ്പാടി സ്വദേശി ഹക്കിം ഓടിച്ചിരുന്ന കാറിലാണ് മരം പതിച്ചത്. മൊത്തം അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആരുടെ പറിക്കും ഗുരുതരമല്ല. സ്കൂൾ വിട്ട് ബസുകൾ ഉൾപ്പെടെ വരുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം.