പുൽപാടം കത്തി നശിച്ചു
1513347
Wednesday, February 12, 2025 6:01 AM IST
നേമം: വെള്ളായണി കായലിലെ പച്ചപ്പുല്ലിന് തീപിടിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടുകൂടിയായിരുന്നു സംഭവം. കായലിന്റെ കാക്കമൂല കാര്‍ഷിക കോളജ് റോഡിലെ ബണ്ട് റോഡിനോട് ചേര്‍ന്നാണ് കുളവാഴയും പച്ചപ്പുല്ലും നിറഞ്ഞ് നിന്നിരുന്ന പ്രദേശത്ത് തീപിടിച്ചത്.
ഉണങ്ങി കിടന്ന പുല്ലില്‍ നിന്നുമാണ് തീ പടര്‍ന്നത്. തീ അതിവേഗം പടര്‍ന്ന് കുറെ ഭാഗം കത്തിക്കരിഞ്ഞു. സംഭവമറിഞ്ഞ് വിഴിഞ്ഞത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
രണ്ട് മണിക്കൂറോളം തീ കത്തിയ ശേഷം അണഞ്ഞു. തീ പടര്‍ന്നതോടെ നാട്ടുകാരും അണയ്ക്കാന്‍ ശ്രമം നടത്തി. വെള്ളത്തിന് മീതെ കിടന്ന പുല്ലും കുളവാഴയും കത്തിയതോടെ സമീപത്താകെ പുക നിറഞ്ഞു.