വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു
1513372
Wednesday, February 12, 2025 6:11 AM IST
പാലോട് : നന്ദിയോട് എസ്കെവിഎച്ച്എസ്എസിലെ വാര്‍ഷികാഘോഷം ഗായകന് വിജയ് യേശുദാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആര്.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ റാണി മോഹന്‍ദാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്‍, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പ്രിന്‍സിപ്പല്‍ ജയലത.ഐ.പി., പ്രഥമാധ്യാപകന് രാജു, ഗ്രാമപഞ്ചായത്തംഗം എസ്.രാജേഷ്, ആര്.പ്രദീപ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്ക്കാരം നേടിയ എം.ആര്.രാജുവിനേയും സംസ്ഥാന കലോത്സവത്തില്‍ വിജയികളായ കുട്ടികളേയും ചടങ്ങില്‍ ആദരിച്ചു.