ബ്ലോക്ക് ഓഫീസ് അടിച്ചു തകര്‍ത്ത പ്രതി പിടിയില്‍
1513344
Wednesday, February 12, 2025 6:01 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയിലായി. അയിര വടുവൂര്‍കോണം സ്വദേശി ബിനു (48 ) ആണ് പിടിയിലായത്.
80 ഓളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പോലിസ് പ്രതിയിലേക്കെത്തിയത്. തകർന്ന വസ്തുക്കളിൽനിന്ന് വിരലടയാളവും പോലീസ് ശേഖരിച്ചിരുന്നു. ആറു മാസം മുന്‍പ് രണ്ടു തവണമോഷണ കേസില്‍ ജയില്‍ കിടന്ന പ്രതിയാണ് ബിനു.
ഓഫീസിലെ കോണ്‍ഫ്രന്‍സ് ഹാളിന്റെ വാതില്‍ തകര്‍ത്തശേഷമാണ് ഓഫീസിനുള്ളില്‍ കയറി അടിച്ചു തകര്‍ത്തത്.
രേഖകളെല്ലാം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വാഹനം അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. സമീപത്തു നിന്നും ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയിലയില്‍ കണ്ടെത്തി.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി യുടെ നേതൃത്യത്തില്‍ പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി, എസ്ഐ എസ്.എസ്. ദീപുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.